SignIn
Kerala Kaumudi Online
Thursday, 17 September 2026 6.06 AM IST

ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ദീപ് സെയ്‌നി വിവാഹിതനായി; വധു പ്രമുഖ ഫാഷൻ വ്ലോഗർ

navdeep

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ദീപ് സെയ്‌നി വിവാഹിതനായി. സ്വാതി അസ്താനയാണ് വധു. സെയ്‌നിയും സ്വാതിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 'നിന്നോടൊപ്പം ഇനിയെല്ലാം പ്രണയത്തിന്റെ ദിനങ്ങളായിരിക്കും.' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാവരും അനുഗ്രഹിക്കണമെന്നും സെയ്‌നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്വാതി അസ്താന വ്ലോഗറാണ്. ഫാഷൻ, യാത്ര, ലൈഫ്‌സ്റ്റൈൽ വീഡിയോകളാണ് സ്വാതിയുടെ വ്ലോഗുകളിലെ പ്രധാന വിഷയങ്ങൾ. ഹരിയാന സ്വദേശിയായ സെയ്നി 2019ലാണ് ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താനാകാതെ പോയതോടെ ടീമിൽനിന്ന് പുറത്തായി. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ താരമായിരുന്നു. ടൂർണമെന്റിന്റെ സെമി ഫൈനലിൽ പഞ്ചാബിനോട് തോറ്റ് ഡൽഹി പുറത്തായിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ താരത്തിന് വിക്കറ്റുകളൊന്നും കിട്ടിയിരുന്നില്ല. ടൂര്‍ണമെന്റില്‍ ഏഴ് കളികളിൽ നിന്ന് നാല് വിക്കറ്റുകൾ മാത്രമാണ് സെയ്നിക്ക് ലഭിച്ചത്.

A post shared by Navdeep Saini (@navdeep_saini10_official)

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സെയ്‌നിക്ക് അവസരം ലഭിച്ചത് രണ്ട് കളികളിൽ മാത്രമായിരുന്നു. മൂന്ന് വിക്കറ്റുകൾ നേടിയിരുന്നെങ്കിലും പിന്നീട് താരത്തിന് അവസരം കിട്ടിയില്ല. ഇന്ത്യയ്‌ക്കായി 11 ട്വന്റി - 20, എട്ട് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സെയ്‌നി കളിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NAVDEEP SAINI, INDIAN CRICKETER, SWATI, VLOGGER, NAVDEEP SWATHI WEDDING, WEDDING PHOTOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360