SignIn
Kerala Kaumudi Online
Tuesday, 05 March 2024 1.27 PM IST

ആ കാൽ പാദങ്ങൾ പുതിയ ഇനം ദിനോസറിന്റേത്

dfg

ബ്രസീലിയ: വർഷങ്ങൾക്ക് മുമ്പ് ബ്രസീലിൽ കണ്ടെത്തിയ ആ കാൽപ്പാദങ്ങൾ പുതിയ ഇനം ദിനസോറിന്റേതെന്ന് ​ഗവേഷകർ. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് ഈ കാൽപാദങ്ങൾ കണ്ടെത്തിയത്. 1980ൽ ഫോസിൽ സംബന്ധിയായ പഠനങ്ങൾ നടത്തുന്ന ജുസപ്പേ ലിയോനാർഡിയാണ് പ്രദേശത്ത് ദിനോസറിന്റെ കാൽപ്പാദങ്ങൾ ആദ്യമായി കണ്ടെത്തുന്നത്.

ഫോസിൽ പഠനങ്ങളോടുള്ള താത്പര്യം കൊണ്ട് ഈ കാൽപ്പാദങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലിയോനാർഡി ശേഖരിക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ പഠനങ്ങൾക്ക് കൂടി വേണ്ടിയായിരുന്നു ഇത്. 1984ൽ കാൽപ്പാദങ്ങളുടെ മാതൃകകൾ ബ്രസീലിലെ മ്യൂസിയം ഒഫ് എർത്ത് സയൻസസിന് അദ്ദേഹം നൽകി.

വർഷങ്ങൾ നീണ്ട പഠനത്തിനിടെ ഈ കാൽപ്പാദങ്ങൾക്ക് മുൻപ് കണ്ടെത്തിയ ദിനോസർ ഇനങ്ങളുടേതുമായി സാമ്യം ഇല്ലെന്ന് ​ഗവേഷകർ കണ്ടെത്തുകയായിരുന്നു. 2023ൽ ലിയോനാർഡി നയിച്ച ഗവേഷക സംഘം പുതിയ ദിനോസറുകളെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തിറക്കി.

പുതിയ ഇനം ദിനോസറിന് 'ഫാർലോഇച്ചിനസ് റാപ്പിഡസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ചെറിയ മാംസഭുക്കുകളായ ഈ ദിനോസറുകൾക്ക് സെരീമ പക്ഷിയുമായി സാമ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോസിലുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് പുതിയ കണ്ടെത്തൽ നൽകുന്ന പാഠമെന്ന് ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.