SignIn
Kerala Kaumudi Online
Thursday, 19 February 2026 1.55 AM IST

ചെന്നൈയിൽ കുടുങ്ങി ആമിർ ഖാനും

Increase Font Size Decrease Font Size Print Page
amir-khan

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിൽ ബോളിവുഡ് താരം ആമിർ ഖാനും. വീട്ടിൽ കുടുങ്ങിയ ആമിറിനെ രക്ഷാപ്രവർത്തകർ ബോട്ടിൽ കൊണ്ടുവരുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് ചെന്നൈയിലുണ്ടെന്ന വിവരം പുറത്തറിയുന്നത്. നടൻ

വിഷ്‌ണു വിശാലാണ് ഇത് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

വെള്ളം വീട്ടിൽ കയറിത്തുടങ്ങി. വൈദ്യുതിയോ നെറ്രോ ഇല്ല. ഫോണിന് സിഗ്നൽ ലഭിക്കുന്നില്ല. ഒന്നും ഇല്ലാത്ത അവസ്ഥ. സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ ഓർത്തുപോകുന്നു എന്നാണ് വിഷ്‌ണു ആദ്യം കുറിച്ചത്. പിന്നീട് കാരപ്പാക്കത്ത് രക്ഷാപ്രവർ‌ത്തനം നടന്നെന്നും​ രക്ഷിച്ചതിന് നന്ദിയെന്നും അറിയിച്ചു. ഈ കുറിപ്പിനൊപ്പമുണ്ടായിരുന്ന ചിത്രങ്ങളിലാണ് ആമിറിനെ കാണുന്നത്.

ഇതോടെ ആമിർ സിനിമാ ഷൂട്ടിംഗിനെത്തിയതാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ,​ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ കാരപ്പാക്കത്താണ് ഇപ്പോൾ താമസം.

അതിനിടെ,​ ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും അറിയിച്ചിരുന്നു. അപ്പാർട്ട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളും പങ്കുവച്ചു. രക്ഷപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നീട് തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ വാർത്ത അവർ അറിയിച്ചു. സിനിമാ താരങ്ങളായ സൂര്യയും കാർത്തിയും 10 ലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകി.

TAGS: NEWS 360, NATIONAL, NATIONAL NEWS, AMIRKHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY