SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.16 PM IST

പി.എസ്.സി: എസ്.ഐ,​ കോൺസ്റ്റബിൾ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു

psc

തിരുവനന്തപുരം: ഏപ്രിലിൽ നടക്കുന്ന പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മേയിൽ നടക്കുന്ന പൊലീസ് കോൺസ്റ്റബിൾ, ഓഗസ്റ്റ് - ഒക്‌ടോബർ കാലയളവിൽ നടത്തുന്ന പൊലീസ് എസ്.ഐ (മുഖ്യപരീക്ഷ) എന്നീ തസ്തികകളുടെ വിശദമായ സിലബസുകൾ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽ ടോപ്പിക്ക് പാർട്ട് 1, 2, 3 വിഭാഗങ്ങൾക്ക് യഥാക്രമം ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയും എസ്.ആ മുഖ്യപരീക്ഷയുടെ സ്‌പെഷ്യൽ ടോപ്പിക്ക് പാർട്ട് 1, 2 എന്നിവയ്ക്ക് യഥാക്രമം ഐ.പി.സി, സി.ആർ.പി.സി എന്നിവയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തുക.


കായികക്ഷമതാ പരീക്ഷ

ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 129/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28ന് തിരുവനന്തപുരം, പേരൂർക്കടയിലുള്ള എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, അസിസ്റ്റന്റ് സർജൻ/ ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും നേടിയ നിശ്ചിത പ്രൊഫോർമയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം അവയുടെ അസ്സലും അഡ്മിഷൻ ടിക്കറ്റും സഹിതം ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA