തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷിക്കാരായ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം ഇന്ന്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ മന്ത്രിമാരായ ഡോ. ആർ.ബിന്ദു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരും ജില്ലയിലെ എം.എൽ.എമാരും പങ്കെടുക്കും. ജയ ഡാളി, ഗിരീഷ് കീർത്തി, പി.ടി.ബാബുരാജ്, പി.എസ്.കൃഷ്ണകുമാർ, ഗോകുൽ രത്നാകർ തുടങ്ങി ഭിന്നശേഷി മേഖലയിലെ പ്രമുഖർ മുഖ്യമന്ത്രിയുമായി സംവദിക്കും.
50 പേർക്ക് മുഖ്യമന്ത്രിയോടു നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവർക്ക് തത്സമയം ചോദ്യങ്ങൾ എഴുതി നൽകാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |