SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.39 AM IST

ചരിത്രമെഴുതി ദിപ കർമാകർ

dipa

ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേ‌ടുന്ന ആദ്യ ഇന്ത്യൻ താരം

താഷ്കെന്റ് : ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രമെഴുതി ദിപ കർമാകർ. താഷ്കെന്റിൽ നടന്ന ചാമ്പ്യൻഷിപ്പിലെ വനിതാവിഭാഗം വോൾട്ട് ഇവന്റിലാണ് 30കാരിയായ ദിപ സ്വർണം നേടിയത്. 13.566 എന്ന ആവറേജ് സ്കോറാണ് ദിപ ഫൈനലിൽ നേടിയത്. യഥാക്രമം 13.466, 12. 966 ആവറേജ് സ്കോറുകൾ നേടിയ ഉത്തര കൊറിയയുടെ കിം സൺ യാംഗും ജോ ക്യോംഗ് ബോലും വെള്ളിയും വെങ്കലവും നേടി.

2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ദിപ 2016 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 21 മാസത്തെ വിലക്കിലായിരുന്ന ദിപ അടുത്തിടെയാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DIPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360