SignIn
Kerala Kaumudi Online
Saturday, 12 September 2026 10.45 PM IST

4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

eswaran

പാറശാല: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി.തേനി കമ്പം ഉത്തമപാളയം കോവിൽപേട്ടിൽ ഈശ്വരാണ് (46) പിടിയിലായത്.പ്ലാറ്റ്ഫോമിൽ ഇരുന്ന ഇയാൾ റെയിൽവേ പൊലീസിനെ കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി.പാറശാല റെയിൽവേ സ്റ്റേഷൻ എസ്.എച്ച്.ഒ ബിനു ആന്റണി,എസ്.ഐമാരായ ജസ്റ്റിൻ,കുമാർ,സി.പി.ഒമാരായ ജോയ്,ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആഡ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

നാഗർകോവിലിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ചുള്ള ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY