SignIn
Kerala Kaumudi Online
Saturday, 12 September 2026 2.13 AM IST

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശുകാരനായി തെരച്ചിൽ

hadi

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞ കസ്റ്റഡിപ്രതി ബംഗ്ളാദേശ് പൗരൻ ഹദിയുള്ളഖാനെ (30) കണ്ടെത്താനായില്ല. സ്റ്റേഷനിലെ ഒന്നാംനിലയിലെ ശൗചാലയത്തിൽനിന്ന് ഇരുമ്പഴിയില്ലാത്ത ജനാലവഴിയാണ് ബുധനാഴ്ച രാത്രി കടന്നത്. സംഭവസമയത്ത് പ്രതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ സ്ട്രൈക്കിംഗ് ഫോഴ്സിലെ 2 അംഗങ്ങൾക്കെതിരെ വകുപ്പുതല നടപടി തുടങ്ങി.

ജനാലച്ചില്ല ഉയർത്തി പൊലീസ് സ്റ്റേഷന് പിന്നിലെ ഷെഡിന്റെ ഇരുമ്പ് ഷീറ്റിലേക്ക് ചാടി രക്ഷപ്പെട്ട ഇയാൾ സമീപത്തെ ഹോട്ടലിനടുത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. റെയിൽവേ സ്റ്റേഷനുകൾ, അന്യസംസ്ഥാന തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെരുമ്പാവൂരിലേക്ക് കടന്നതായും സംശയിക്കുന്നു.

മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് വെണ്ണല സവിതറോഡിൽനിന്ന് ഇയാൾക്കൊപ്പം അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻമാരിൽ നാല് പേരെ ഇന്നലെ കോടതിയിൽ ഹാജരാക്കി എറണാകുളം സബ് ജയിലിലും പ്രതികളിൽ ഒരാളുടെ ഭാര്യ ജോഷ്വാബീഗത്തെ വനിതാ ജയിലിലും റിമാൻഡ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ദമ്പതികളുടെ രണ്ട് കുട്ടികളെ കുഞ്ഞുങ്ങളുടെ അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, CUSTODY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY