SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

ഒരുവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

christy-ivana

മലയിൻകീഴ് : ഒരു വയസുകാരിയെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് 3.30 ഓടെ വിളവൂർക്കൽ പൊറ്റയിലാണ് നാടിനെയാകെ നടുക്കിയ സംഭവം. വിളവൂർ‌ക്കൽ ഗവ.ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ വീട്ടിൽ ക്രിസ്റ്റി (29)​യാണ് മകൾ ഇവാനയെ (അന്ന) കഴുത്തറുത്ത് കൊന്നത്.

സംഭവസമയം, അഭിജിത്തിന്റെ ബന്ധുക്കളായ നേശമ്മയും ജസീന്തയും ക്രിസ്റ്റിയും ഇവാനയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അസാധാരണമായ ക്രിസിറ്റിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ,​ മുറിയിൽ നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന ഇവാനയെ കണ്ടത്. ഇവരുടെ നിലവിളികേട്ടെത്തിയ പരിസരവാസികൾ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ റെപ്രസന്റേറ്റീവായ ഭർത്താവ് അഭിജിത്ത് ജോലിക്ക് പോയ സമയത്താണ് അരും കൊല നടന്നത്. ഇന്നലെ ഇവരുടെ നാലാം വിവാഹ വാർഷികമായിരുന്നു. ഭർത്താവുമായുള്ള പ്രശ്‌നങ്ങളാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് ക്രിസ്റ്റി പൊലീസിന് മൊഴി നൽകി. ആത്മഹത്യയ്ക്ക് ഗുളിക കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ക്രിസ്റ്റിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു.

കാരണം കുടുംബ പ്രശ്നം

കുടുംബപ്രശ്നവും കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിന് അവർ തിരഞ്ഞെടുത്തത് വിവാഹ വാർഷിക ദിനത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, MALAYINKIL, CRIMENEWS, MURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY