SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

കൊച്ചിയിൽ പുതിയ ക്യാമ്പസുമായി ഐ.ഐ.സി ലക്ഷ്യ

Increase Font Size Decrease Font Size Print Page
padma

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യയുടെ(ഐ.ഐ.സി ലക്ഷ്യ) പുതിയ ക്യാമ്പസ് കൊച്ചിയിലെ പൊന്നുരുന്നിയിൽ പ്രവർത്തനമാരംഭിച്ചു. 75,000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള ക്യാമ്പസിൽ നൂതന സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ, വിദേശ നിലവാരത്തിലുള്ള ഓഡിറ്റോറിയം, ലൈബ്രറി, സ്റ്റഡി ഏരിയ, ഹോസ്റ്റൽ തുടങ്ങിയ അത്യാധുനിക പഠനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമെന്ന നിലയിലാണ് കൊച്ചിയിൽ ക്യാമ്പസ് തുടങ്ങുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യ മാനേജിംഗ് ഡയറക്ടർ ഓർവൽ ലയണൽ പറഞ്ഞു.

കൊച്ചിയിലെ ക്യാമ്പസിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മുൻനിര കൊമേഴ്സ് സ്ഥാപനങ്ങളിലൂടെ മികച്ച തൊഴിൽ നേടാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊമേഴ്സ് മേഖലയിൽ മികച്ച ജോലി സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പൂർണപിന്തുണയും വിജയവും ഉറപ്പാക്കും. തൊഴിൽ സാദ്ധ്യതകളുള്ള പുതിയ കോഴ്സുകൾ ആരംഭിച്ചും മറ്റ് കമ്പനികളുമായി സഹകരിച്ചും മികച്ച വളർച്ച നേടാനാണ് ശ്രമമെന്ന് ഓർവൽ ലയണൽ പറഞ്ഞു.

ബി.കോം- എ.സി.സി.എ ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി എം.ബി.എ - എ.സി.സി.എ, ജോലിയുള്ളവർക്കായി സി.എം.എ യു.എസ് വീക്കെൻഡ് കോച്ചിംഗ് ക്ലാസുകളും പുതിയ ക്യാമ്പസിലുണ്ട്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സി.ഐ ഫൗണ്ടേഷൻ വീക്കെൻഡ് ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രോഗ്രാമാണ് ബികോം-എ.സി.സി.എ., എം.ബി.എ- എ.സി.സി.എ പ്രോഗ്രാമിലൂടെ ഡിഗ്രി, പി.ജി ബിരുദങ്ങളും എ.സി.സി.എ യോഗ്യതയും സ്വന്തമാക്കാം. 14 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോഴിക്കോട് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യയിലെ പൂർവ വിദ്യാർത്ഥികൾക്ക് ആയിരത്തിലധികം രാജ്യാന്തര റാങ്കുകളും ലഭിച്ചു. ഐ.ഐ.സി ലക്ഷ്യ സ്ട്രാറ്റജിക് അഡ്വൈസർ അർജുൻ മോഹനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: BUSINESS, LAKSHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY