SignIn
Kerala Kaumudi Online
Thursday, 17 September 2026 8.44 AM IST

ആമസോൺ പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

READ ENGLISH VERSION
package

ബംഗളൂരു‌: പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്.

സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്‌സൽ എത്തി. ഇത് തുറക്കുന്നത് മൊബൈൽ ക്യാമറയിൽ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികൾ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി. കമ്പനി ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു. പിടികൂടിയ പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു.

പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികൾ പറയുന്നത്. പാഴ്സലിനുള്ളിൽ പാമ്പ് കയറാനിടയായത് കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.

സംഭവം പരിശോധിച്ച് തു‌ടർ നടപടികൾ അറിയിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്പതികൾ പറയുന്നത്. അധികം വൈകാതെതന്നെ അത്തരത്തിലുള്ള ഒരു പ്രതികരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷമായിരിക്കും തുടർ നടപടികൾ വേണോ എന്നകാര്യം തീരുമാനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COUPLE, BENGALURU, COBRA, AMAZON, PACKGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360