
ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടികയിൽ സി.പി.ഐ നേതാവ് ആനി രാജയുടെ പേരില്ല. തന്റെ പേരിലെ രാജ ആരാണെന്ന് ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് ആനി രാജ മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുമായി വിവാഹം നടന്നത് 1990ലാണ്. 1987ന് മുൻപത്തെ രേഖ വേണമെന്നാണ് കമ്മിഷന്റെ ആവശ്യം. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് അവിടെ രേഖകൾ സമർപ്പിച്ചിരുന്നു. അക്കാര്യം കമ്മിഷനെ അറിയിച്ചെങ്കിലും സ്വീകാര്യമല്ലെന്നാണ് നിലപാടെന്ന് ആനി രാജ പറയുന്നു. അന്തിമ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കുമ്പോൾ പേരില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇടതു നേതാവിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |