
ന്യൂഡൽഹി: എ.ഐ.സി.സിയിൽ വൻ അഴിച്ചു പണിക്ക് മുന്നോടിയായി പുതിയ സെക്രട്ടറിമാരെ കണ്ടെത്താൻ 130 നേതാക്കളെ അഭിമുഖത്തിന് വിധേയമാക്കി ഹൈക്കമാൻഡ്. നിലവിലെ 64 സെക്രട്ടറിമാരിൽ 50 പേർക്കെങ്കിലും സ്ഥാന ചലനമുണ്ടാകുമെന്നാണ് സൂചന. സെപ്തംബർ ഏഴു മുതൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും 12-14 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ചാണ് അഭിമുഖം നടത്തിയത്. നിലവിലുള്ള സെക്രട്ടറിമാരുടെ പ്രകടനം അവലോകനം ചെയ്തു. നിലവിലെ 64 സെക്രട്ടറിമാരിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയോ ചുമതലയുള്ളവരുടെയോ കീഴിലാണ് പ്രവർത്തിക്കുന്നത്. ചിലർക്ക് ഡൽഹിയിലെ പാർട്ടി ചുമതലകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |