
ബംഗളൂരു: ജോലിക്ക് ഹാജരാകാതെ എം.എൽ.എയുടെ അനന്തരവൾ 70,000 രൂപ മാസ ശമ്പളമായി കൈപ്പറ്റുന്നെന്ന് പരാതി.
കർണാടക ബാഗൽകോട്ട് എം.എൽ.എ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം.
ബാഗൽകോട്ടിലെ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത.
കഴിഞ്ഞ മാർച്ചു മുതൽ ഇവർ ജോലിക്ക് ഹാജരായിട്ടില്ല. ഇതോടെ ആശുപത്രിയിൽ ഡോക്ടർ ഇല്ലാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണെന്നും ജോലിയിൽ നിന്ന് വിട്ട് നിന്നിട്ടും ഇവർ ശമ്പളം പിൻവലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധിതൃതർ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബഗൽകോട്ട് ജില്ലാ പഞ്ചായത്ത് സി.ഇ.ഒ ഗജനൻ ബാലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അങ്കിത ഹാജരായില്ല. 18ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അങ്കിതയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത കാലയളവിൽ അങ്കിത കൈപ്പറ്റിയ മുഴുവൻ ശമ്പളവും ഓണറേറിയവും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോപണങ്ങളെത്തുടർന്ന് അങ്കിതയെ ജില്ലാ ഹെൽത്ത് ഓഫീസർ രാജ്‌കുമാർ യാരഗൾ ചുമതലയിൽ നിന്ന് നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |