SignIn
Kerala Kaumudi Online
Monday, 05 October 2026 8.49 PM IST

നവംബര്‍ 4ന് റെയില്‍വേക്ക് ഒരു റെക്കോഡ് കിട്ടി, ലോകത്ത് ഒരു രാജ്യത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത് നേട്ടം

railway

ന്യൂഡല്‍ഹി: ലോകത്തെ റെയില്‍വേ നെറ്റ്വര്‍ക്കുകളില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ മുക്കും മൂലയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൃഹത് ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ദൈനന്തിന ജീവിതം പോലും റെയില്‍വേയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേക്ക് ഒരു റെക്കോഡ് നേട്ടം കൂടി കൈവരിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം (നവംബര്‍) നാലിന് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്ത ആളുകളുടെ എണ്ണം മൂന്ന് കോടിയാണ്. ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇത്രയും ആളുകള്‍ ഒരേ ദിവസം രാജ്യത്തെ റെയില്‍വേ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. ഈ റെക്കോഡ് സംഖ്യ ആകട്ടെ ലോകത്തിലെ പല രാജ്യങ്ങളും കൂടിച്ചേര്‍ന്നാല്‍ പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ്.

ഇന്ത്യയെക്കാള്‍ വലിയ രാജ്യമായ ഓസ്ട്രേലിയയുടെ ജനസംഖ്യയുടെ അത്രയും ആണ് ഒറ്റദിനം കൊണ്ട് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്തത്. തിരക്കുള്ള ഉത്സവദിനങ്ങളിലും കൂടുതലായുള്ള യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആളുകള്‍ റെയില്‍വേയെ ആശ്രയിക്കുന്നു എന്നത് വലിയ കാര്യമായി ഇന്ത്യന്‍ റെയില്‍വേ കരുതുന്നു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ മാറുന്നതിന്റെ സൂചനയാണിത്.

കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ യാത്രാ ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നതിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ അവകാശപ്പെടുന്നു. നവമ്പര്‍ നാലിന് യാത്ര ചെയ്ത ആകെയുള്ള മൂന്ന് കോടി ജനങ്ങളില്‍ 1.20 കോടി പേര്‍ നഗര ഇതര യാത്രക്കാര്‍ (നോണ്‍ സബര്‍ബന്‍) ആണ്. നഗരയാത്രക്കാര്‍ (സബര്‍ബന്‍) ആണ് ബാക്കിയുള്ള 1.8 കോടി പേര്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360