SignIn
Kerala Kaumudi Online
Monday, 05 October 2026 9.27 PM IST

മാളിലെ കടയിൽ നിന്ന് നെയ്യും എണ്ണയും ബാഗിലാക്കി കടക്കാൻ ശ്രമിച്ച് യുവതി,​ കൈയോടെ തൂക്കി ജീവനക്കാർ

woman-steals-ghee
എണ്ണയും നെയ്യും മോഷ്ടിക്കുന്നതിനിടെ പിടിയിലായ യുവതി

നോയിഡ: മാളിലെ കടയിൽ നിന്നും എണ്ണയും നെയ്യും മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നോയിഡയിലെ ഡിഎൽഎഫ് മാളിലാണ് സംഭവം. കടയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതിന് മുമ്പ് യുവതി തന്റെ ബാഗിൽ നെയ്യും ശുദ്ധീകരിച്ച എണ്ണ കുപ്പികളും ഒളിപ്പിച്ചു വച്ചിരുന്നു. സിസിടിവിയിൽ മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ എക്സിറ്റിന് സമീപം യുവതിയെ തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ട് സുരക്ഷാ ജീവനക്കാർ യുവതിയെ മാളിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും മുഖം ഫോണുകൊണ്ട് യുവതി മറയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കടയുമായി ബന്ധപ്പെട്ട ഒരാൾ യുവതിയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മാസത്തിലേറെയായി യുവതി കടയിൽ എത്താറുണ്ടെന്നും നേരത്തെയും സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്ന് സംശയിച്ചിരുന്നതായും ജീവനക്കാർ ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് നേരത്തെ നടന്ന മോഷണങ്ങളും കണ്ടെത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ യുവതി മുമ്പും മോഷ്ടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് യുവതി ഭർത്താവിനൊപ്പം മാളിലെ കടയിലെത്തിയത്. കുറച്ചുസമയം സാധനങ്ങൾ വാങ്ങിയ ശേഷം ഭർത്താവ് ബില്ലിംഗ് കൗണ്ടറിൽ നിൽക്കുന്നതിനിടെ യുവതി മോഷണം നടത്തുകയായിരുന്നു. ശേഷം തനിച്ച് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാർ ഇവരുടെ ബാഗ് പരിശോധിച്ചത്. ജീവനക്കാരൻ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിക്കുകയും ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി.

ഇതിനിടെ ഒരു ജീവനക്കാരൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു കിലോ നെയ്യും ഒരു കിലോ എണ്ണയും ബാഗിനുള്ളിൽ യുവതി വയ്ക്കുന്ന ദൃശ്യങ്ങൾ കാണുന്നത്. തുടർന്ന് യുവതിയുടെ ബാഗ് ജീവനക്കാർ കൈവശപ്പെടുത്തുകയും ഒരു വനിതാ സുരക്ഷാ ജീവനക്കാരി യുവതിയെ കടയ്ക്കുള്ളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബാഗിൽ നിന്ന് നെയ്യും എണ്ണയും കണ്ടെത്തിയതിനെ തുടർന്ന് ബില്ലിംഗ് കൗണ്ടറിൽ ഉണ്ടായിരുന്ന ഭർത്താവിനെയും വിളിച്ചുവരുത്തി.

പിന്നീട് യുവതി സാധനങ്ങളുടെ വില നൽകിയതോടെ പ്രശ്നം പരിഹരിച്ചതായാണ് വിവരം. ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് യുവതി മാളിൽ നിന്ന് മടങ്ങി. നേരത്തെ നടന്ന മോഷണങ്ങളിൽ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ടോ, സംഭവത്തിൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.


English Summary

A woman was apprehended at DLF Mall in Noida for stealing oil and ghee. Mall staff, alerted by CCTV footage, stopped her as she attempted to leave with items concealed in her bag. Though initially defiant, she eventually paid for the goods. While staff suspect prior thefts, the issue was reportedly resolved without further complaint on this occasion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT, MALL, WOMAN STEALS GHEE AND OIL, NOIDA, CAUGHT ON CCTV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360