SignIn
Kerala Kaumudi Online
Monday, 05 October 2026 10.13 AM IST

ട്രെയിൻ മാർഗം എത്തിക്കുന്നത് കാർ വഴി കടത്തും; പ്രതികൾ പിടിയിൽ

train

കൊല്ലം: കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന 5.536 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ക്ലാപ്പന സ്വദേശി റോയ് (45), കുലശേഖരപുരം സ്വദേശി പ്രമോദ്‌കുമാർ (41) എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻറ് ആന്റീ നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു.എസ്.എസ്, എക്‌സൈസ് ഇന്റലിജിൻസ് വിഭാഗവും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിധുകുമാർ.പി, രഘു.കെ.ജി, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്.ബി.എസ്, ജൂലിയൻ ക്രൂസ്, ജോജോ.ജെ, സൂരജ്.പി.എസ്, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ജി, സിവിൽ എക്‌സൈസ് ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KERALA EXCISE, TRAIN, GANJAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY