തിരുവനന്തപുരം: ഭാരത് സേവക് സമാജ് പുരസ്കാരം കേരളകൗമുദി തലശ്ശേരി ലേഖകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ചാലക്കര പുരുഷു ഏറ്റുവാങ്ങി. കലാ -സാംസ്‌കാരിക പ്രവർത്തന രംഗത്തെ മികവിനാണ് പുരസ്‌ക്കാരം. കവടിയാർ സദ്ഭാവന ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ അവാർഡ് നൽകി.
പുതുച്ചേരി സർക്കാരിന്റെ കലൈമാമണി അവാർഡ്, സംസ്ഥാന മാദ്ധ്യമ അവാർഡ്, ചെന്നൈ എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റിന്റെ സംസ്‌കാര ജ്യോതി അവാർഡ്, ഖത്തർ കരാത്തെ അസോസിയേഷൻ മീഡിയ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മാഹി ചാലക്കര സ്വദേശിയാണ്. ഭാര്യ: കെ.ബീന. മക്കൾ: അൻസി ചാലക്കര, കെ.പി.അദിബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |