തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ റീകാർപെറ്റിംഗിനായി ഇന്ന് മുതൽ പകൽ അടയ്ക്കും.രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെയാണ് അടയ്ക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്ന നവീകരണ പ്രവൃത്തികളാണ് ചെയ്യുന്നത്.
പകലുള്ള സർവീസുകളുടെ ടേക്ക്ഓഫ്, ലാൻഡിംഗ് സമയക്രമങ്ങൾ പുനക്രമീകരിച്ചു
യാത്രക്കാർ പുതിയ സമയക്രമം അതത് വിമാന കമ്പനികളിൽ നിന്നും മുൻകൂട്ടി മനസ്സിലാക്കണം.പ്രതിദിനം 96 സർവീസുകൾ പകൽ ഓപ്പറേറ്റ് ചെയ്യുന്നത്.3374 മീറ്റർ നീളവും 60 വീതിയുമുള്ള റൺവേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റൺവേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിക്കുന്നതാണ് റൺവേയിൽ നിയന്ത്രണം വരുന്നത്. നിലവിലെ എയൽഫീൽഡ് ഗ്രൗണ്ട് ലൈറ്റിംഗ് സിസ്റ്റം ഹലോജനിൽ നിന്ന് എൽ.ഇ.ഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കും. ഏതാണ്ട് ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് റൺവേ നവീകരണത്തിന് ഇന്ന് മുതൽ തുടക്കമിടുന്നത്. വിമാനത്താവളത്തിൽ ജീവനക്കാരുടെ ഡ്യൂട്ടി സമയവും പുനക്രമീകരിച്ചു.കൂടുതൽ പേർക്കും രാത്രിയിൽ വിവിധ ഷിഫ്റ്റുകളിലായിട്ടാണ് ഡ്യൂട്ടി സമയം ക്രമീകരിച്ചിരിക്കുന്നത്. ഫ്ളൈയിങ് ക്ലബ്ബിലെ പരീശീലനപറക്കലിനെയും ബാധിക്കും. ഏപ്രിൽ മുതലുള്ള വേനൽക്കാല ഷെഡ്യൂളിൽ തിരുവനന്തപുത്ത് നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ചർച്ചകളും സജീവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |