തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിച്ച ‘കളിക്കൂട്ടം 25’ ജില്ലാ പ്രീസ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും സമാപിച്ചു.ഓക്സ്ഫോർഡ് കിഡ്‌സിന്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനവും സെമിനാറും ഡോ.അഹമ്മദ് സാകിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ മുൻ ഡയറക്ടർ ഡോ.ബാബു ജോർജ്, എസ്.സി.ഇ.ആർ.ടി മുൻ അസിസ്റ്റന്റ് പ്രൊഫസർ എൻ.കെ.സത്യപാലൻ എന്നിവർ വിഷയാവതരണം നടത്തി.മനാറുൽ ഹുദാ ട്രസ്‌റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ,മനാറുൽ ഹുദാ ട്രസ്‌റ്റ് എസ്റ്റേറ്റ് മാനേജർ അഹമ്മദ് സലീം,എസ്.സംബശിവൻ,സി.കെ.പ്രവീൺ,സ്റ്റീവ് രാജൂ ഗോമസ്,ഫൈസൽ,പി.പി.പ്രശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |