തിരുവനന്തപുരം : റോഡപകടങ്ങൾ വർദ്ധിക്കുന്ന കേരളത്തിൽ റോഡ് സുരക്ഷാ അവബോധം സ്ക്കൂൾ തലത്തിൽ അനിവാര്യമാണെന്ന് യു.എസിലെ ഗതാഗത വിദഗ്ദ്ധൻ രജിത് രാംകുമാർ. അമേരിക്കയിലെ ട്രാൻസ്‌സിറ്റം എന്ന സ്ഥാപനത്തിൻെറ വടക്കൻ കരോലിനയിലെ സീനിയർ വൈസ് പ്രസിഡന്റാണ് രജിത്. 20വർഷത്തിലധികം അമേരിക്കയിലെ ഗതാഗത രംഗത്തെ
അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നത്.
അമേരിക്കയിൽ 13-ാം വയസിൽത്തന്നെ സ്ക്കൂളിൽ മൂന്നുമാസം നീളുന്ന റോഡ് സുരക്ഷ,ഡൈവിംഗ് എന്നിവയുമായി ബന്ധപ്പെട്ട ക്സാസിൽ നിർബന്ധമായി പങ്കെടുത്ത് പരീക്ഷയെഴുതണം. പാസായാൽ 14-ാംവയസിൽ വാഹനമോടിക്കാനുള്ള പെർമിറ്റ് ലഭിക്കും. ഇതുപ്രകാരം 16വയസുവരെ ലൈസൻസുള്ള ഒരാളുടെ സാന്നിദ്ധ്യത്തിൽ വാഹനമോടിക്കാം. ഇക്കാലയളവിൽ രാവിലെയും രാത്രിയും കുറഞ്ഞത് 200മണിക്കൂർ വാഹനമോടിച്ചതായി ഒപ്പമുണ്ടായിരുന്ന ലൈസൻസുള്ളയാൾ
നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ എഴുതി നൽകണം. ഇത് കഴിഞ്ഞാൽ 18വയസുവരെ ഒറ്റയ്ക്ക് ഓടിക്കാം. പക്ഷേ രാത്രി 10ന് ശേഷം പാടില്ല. 18വയസാകുമ്പോൾ സമ്പൂർണ ലൈസൻസും നൽകും.
കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് കണ്ടാൽ ഉടൻ വാഹനം നിറുത്തണം. അല്ലെങ്കിൽ പിഴ ചുമത്തും. റോഡിൽ കാൽനട യാത്രക്കാരെ ബഹുമാനിക്കുന്ന പുതിയൊരു സംസ്ക്കാരം കേരളത്തിലും വളരണം.
പാലങ്ങളുടെയെല്ലാം കൈവരിക്ക് മുകളിൽ 54ഇഞ്ചിൽ സ്റ്റീൽ റെയിലിംഗ്സ് ഘടിപ്പിച്ചിട്ടുണ്ട്. അതിനാൽ പാലത്തിൽ നിന്ന് വാഹനങ്ങൾ താഴേക്ക് പോകില്ല. പാലങ്ങൾ 75വർഷത്തേക്കും റോഡുകൾ 25വർഷത്തേക്കുമാണ് പണിയുന്നത്. ഓരോ വർഷത്തെയും ബഡ്ജറ്റിൽ റോഡ് സുരക്ഷയ്ക്കും വികസനത്തിനും വിപുലപദ്ധതികൾ ആവിഷ്കരിച്ച് ഫണ്ട് അനുവദിക്കുന്നതും അനുകരണീയ മാതൃകയാണ്.
പൊതുഗതാഗതസംവിധാനം മികച്ചത്
കേരളത്തിലെ പൊതുഗതാഗത സംവിധാനം അമേരിക്കയെക്കാൾ മികച്ചതാണ്.പക്ഷേ കൂടുതൽ കാര്യക്ഷമമാക്കണം.ആസൂത്രണംവേണം. തിരുവനന്തപുരം കുറവൻകോണം സ്വദേശിയായ രജിത് മുക്കോലയ്ക്കൽ സെന്റ് തോമസ് സ്ക്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി. സി.ഇ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗ് പാസായ ശേഷം തുടർപഠനത്തിനായാണ് അമേരിക്കയിലെത്തിയതും ജോലി നേടിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |