SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.22 PM IST

പെൺകുട്ടികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ

p

രാജ്യത്തുടനീളം അക്കാഡമിക്, ഗവേഷണ മേഖലയിൽ പെൺകുട്ടികളിലെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി നിരവധി സ്‌കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.

* ഇൻസ്പയർ ഷീ സ്‌കോളർഷിപ്:- ശാസ്ത്ര സാങ്കേതിക മേഖലകളിൽ ദേശീയ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കാണ് സ്‌കോളർഷിപ്പ്. ഐസ്സർ, നൈസർ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഐ.ഐ.ടികൾ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തുന്നവരും സ്‌കോളർഷിപ്പിന് അർഹരാണ്. www.online-inspire.gov.in.

* എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ്:- എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഡിപ്ലോമ, ബിരുദ പ്രോഗ്രാമിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ്.

* ഇന്ദിരാഗാന്ധി സ്‌കോളർഷിപ്:- ബിരുദാനന്തര പഠനത്തിനുള്ള സ്‌കോളർഷിപ്പാണിത്. ഒറ്റ പെൺകുട്ടിയുള്ള കുടുംബത്തിൽപ്പെട്ടവർക്കാണ്‌ ലഭിക്കുക.

* സി.ബി.എസ്.ഇ മെരിറ്റ് സ്‌കോളർഷിപ്:- ഒറ്റ പെൺകുട്ടിയുള്ള കുടുംബത്തിലുള്ള 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ അർഹരാണ്.

* വുമൺ സയന്റിസ്റ്റ് സ്‌കീം-ബി:- ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കുള്ള സ്‌കോളർഷിപ്പ്. പ്രായ പരിധി 27 മുതൽ 57 വരെ. ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് & ടെക്‌നോളജിയാണ് അനുവദിക്കുന്നത്.

* യു.ജി.സി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്:- ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയ വനിതാ ശാസ്ത്രജ്ഞർ ഫെലോഷിപ്പിന് അർഹരാണ്. www.pdfw.ugc.ac.in.

* അമൃത ഓൺലൈൻ സ്‌കോളർഷിപ്:- അമൃത സർവകലാശാലയിൽ അമൃത AHEAD പ്രോഗ്രാമിലൂടെ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ അർഹരാണ്. www.amrita.edu.

* അകാൻഷ സ്‌കോളർഷിപ്:- സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്.

* കല്പന സ്‌കോളർഷിപ്:- സ്‌പേസ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു വർഷത്തിനകം ബി.ടെക് / എം.ടെക്/ പി.എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അർഹരാണ്. www.kalpanafellowship.com.

ബെൽജിയത്തിൽ അവസരങ്ങളേറെ
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ ഉപരിപഠന അവസരങ്ങളേറെ. ഐ.ടി, ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ഫിനാൻസ് മേഖലയിൽ മികച്ച സ്‌കില്ലുള്ളവരുടെ ക്ഷാമം ബെൽജിയത്തിൽ നിലവിലുണ്ട്. വർക്ക് വിസ നയവും ഉപരിപഠനത്തിനായി സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളും ബെൽജിയം ഉദാരമാക്കിയിട്ടുണ്ട്. എറാസ്മസ് മുണ്ട്‌സ് പ്രോഗ്രാമിൽ ഉൾപ്പെട്ട രാജ്യമാണ് ബെൽജിയം. ബെൽജിയത്തിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയവർക്ക് രണ്ടു വർഷ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും. രാജ്യ തലസ്ഥാനമായ ബ്രസൽസ് മികച്ച സർവ്വകലാശാലകളുടെ കേന്ദ്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA