ഇരിങ്ങാലക്കുട : അതിജീവിതയെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാട്ടി ഭീഷണിപ്പെടുത്തി ലൈഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മുടിക്കോട് നിന്നും കാട്ടൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാട്ടൂർ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീർ (39)നെയാണ് ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തത്.
പ്രതി അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന വീട്ടുകാരുമായി സൗഹൃദത്തിലാകുകയും വീഡിയോകളും ഫോട്ടോകളുമെടുത്ത് അത് കാട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. തുടർന്നാണ് അതിജീവിത കാട്ടൂർ പൊലീസിൽ പരാതി നൽകിയത്. നാട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന പ്രതിയെ തന്ത്രപൂർവം കാട്ടൂർ പൊലീസ് മണ്ണുത്തി മുടിക്കോട്ടെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |