ഇരിങ്ങാലക്കുട : വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി കവർന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ കുഴിക്കാട്ടുക്കോണം ഗുരുജി നഗർ പരിസരത്തായിരുന്നു സംഭവം. കുഴിക്കാട്ടുക്കോണം ചവാൻ വീട്ടിൽ അശോക് സേട്ടു, ഭാര്യ കവിത എന്നിവരിൽ നിന്നാണ് മൂന്ന് കിലോ വെള്ളി ആഭരണങ്ങളും മാപ്രാണം ബ്ലോക്ക് സെന്ററിൽ നടത്തുന്ന ശ്രീ ജ്വല്ലറിയുടെ താക്കോലും അടങ്ങുന്ന സഞ്ചി കവർന്നത്. മഹാരാഷ്ട്ര സ്വദേശികളായ ഇവർ എതാനും വർഷങ്ങളായി മാപ്രാണത്ത് ജ്വല്ലറി നടത്തി വരികയാണ്. റൂറൽ എസ്.പി: ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശമനുസരിച്ച് സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമണം നടന്ന സ്ഥലത്തിന്റെ അടുത്ത വീട്ടിൽ നിന്നും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |