കുറ്റ്യാടി: ചങ്ങരംകുളം ആലക്കാട് എം.എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി നടീൽ ഉത്സവം സംഘടിപ്പിച്ചു. കായക്കൊടി കൃഷി ഓഫീസർ ശ്രീഷ്മ ഉദ്ഘാടനം ചെയ്തു. കാര്യങ്ങൾ നേരിട്ടു കണ്ടു പഠിക്കുന്നതിനപ്പുറമാകില്ല ഏതൊരു പഠന മാർഗവുമെന്ന് അവർ പറഞ്ഞു. അറിവുകൾ ഇന്ന് വിരൽത്തുമ്പിൽ ആണെങ്കിലും കൃഷി മാർഗങ്ങളും രീതികളും നേരിട്ട് കാണുകയെന്നത് കുഞ്ഞു പ്രായത്തിലുള്ള കുട്ടികൾക്ക് കൃഷിയാഭിമുഖ്യം ഉണ്ടാക്കും. പ്രധാനാദ്ധ്യാപകൻ എ.വി നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫസൽ.ഇ.കെ, കൃഷി അസിസ്റ്റന്റ് ഷാലിമ, റഷീദ്.പി.കെ, എം.ഫാത്തിമ, ദിവ്യ.കെ.ദിവാകരൻ, പ്രസീത.ജി.എസ്, അൻസബ്, ഷമ്മാസ് അബ്ദുള്ള, അദ്ധ്യാപിക സാറ, സുഗിന , സ്കൂൾ ലീഡർ ഹംദാൻ ദാവൂദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |