കൊച്ചി: പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് സോനാപ്പൂരിൽ ഇന്ന് വൈകിട്ട് ആറിന് ബോചെയും സിനിമാതാരം കാജൽ അഗർവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഷോറൂമിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാവും ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഒരു ഡയമണ്ട് നെക്ലേസ്, അഞ്ച് ഡയമണ്ട് മോതിരങ്ങൾ, രണ്ട് സ്മാർട്ട്‌ഫോണുകൾ എന്നീ സമ്മാനങ്ങൾ നേടാം. ഉദ്ഘാടനത്തിന് എത്തുന്ന അഞ്ച് പേർക്ക് നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകും. ഫജേറ, റാസൽഖൈമ, അബുദാബി, ഷാർജ, റിയാദ്, ദമാം, ദോഹ, മനാമ എന്നിവിടങ്ങളിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു. ദുബായ് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രു. 10,11,12 തിയതികളിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും സ്വർണം, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |