മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷ ടൈംടേബിൾ www.keralauniversity.ac.inൽ.
ഒന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്സ് - 2020 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ & സപ്ലിമെന്ററി - 2020 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ച്, ഏഴ് സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓർമിക്കാൻ....
1. സൈബർ സുരക്ഷ പി.ജി പ്രോഗ്രാം:- ഭോപ്പാൽ നാഷണൽ ലാ യൂണിവേഴ്സിറ്റി, ഐ.ഐ.ടി ഇൻഡോർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന എം.എസ്സി ഇൻ സൈബർ സെക്യൂരിറ്റി & സൈബർ ലാ 2 വർഷ പ്രോഗ്രാമിലേക്ക് 25 വരെ അപേക്ഷിക്കാം. ഇരു സ്ഥാപനങ്ങളിലുമായി 2 ബാച്ചുകളിലായി 200 സീറ്റുണ്ട്. മാർച്ച് രണ്ടിന് എൻട്രൻസ് പരീക്ഷ. മാർച്ച് 27ന് പ്രോഗ്രാം ആരംഭിക്കും. വെബ്സൈറ്റ്: https://cscl.iiti.ac.in.
2. ഡോമിസിലറി നഴ്സിംഗ് കെയർ:- സ്കോൾ കേരളയിൽ ഡിപ്ലോമ ഇൻ ഡോമിസിലറി നഴ്സിംഗ് കെയർ കോഴ്സിന് 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scolekerala.org.
ജെ.ഇ.ഇ മെയിൻ പേപ്പർ 2 ഉത്തരസൂചിക
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ 2025 ബി ആർക് / ബി പ്ലാനിംഗ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.50 വരെ ഉത്തരങ്ങൾ ചലഞ്ച് ചെയ്യാം. വെബ്സൈറ്റ് : jeemain.nta. nic.in.
NCHM JEE അപേക്ഷ തീയതി നീട്ടി
ന്യൂഡൽഹി: എൻ.ടി.എ നടത്തുന്ന നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 28 വരെ നീട്ടി.
JAM ഉത്തരസൂചിക
ന്യൂഡൽഹി: JAM 2025 പ്രൊവിഷണൽ ഉത്തരസൂചിക ഐ.ഐ.ടി ഡൽഹി പ്രസിദ്ധീകരിച്ചു. 20 വരെ ഉത്തരങ്ങൾ ചലഞ്ച് ചെയ്യാം. വെബ്സൈറ്റ്: jam2025.iitd.ac.in.
എം.ബി.എ പ്രവേശനം: ന്യൂനതകൾ പരിഹരിക്കാം
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിന് 23ന് നടത്തുന്ന കെ-മാറ്റ് പരീക്ഷയ്ക്കായി ഓൺലൈനിൽ അപേക്ഷിച്ചവർക്ക് 18ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം. www.cee.kerala.gov.in ൽ പ്രൊഫൈൽ പരിശോധിക്കാം. ഫോൺ: 0471-2525300.
ബി.ഫാം അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള താത്കാലിക സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെൻറ് ലിസ്റ്റ് www.cee.kerala.gov.in ൽ. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികൾ ceekinfo.cee@kerala.gov.in ൽ 16ന് വൈകിട്ട് 5നകം അറിയിക്കണം. ഹെൽപ് ലൈൻ : 0471 2525300.
എൽ.ബി.എസ് പരീക്ഷ
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ സ്കിൽ സെന്ററുകളിൽ ഇക്കൊല്ലം വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയവരുടെ പരീക്ഷയ്ക്ക് രജിസ്റ്രർ ചെയ്യാം. അതത് സ്കിൽ സെന്ററുകൾ വഴി 18നകം അപേക്ഷിക്കണം. ഫോൺ- 6238553571
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ സ്കിൽ സെന്ററുകളിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു. ക്ളാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പുമുണ്ട്. പ്ലസ് ടുക്കാർക്ക് ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനും ബിരുദമുള്ളവർക്ക് ആറു മാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിനും ചേരാം. ഫോൺ- 6238553571
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ (കേരളം) കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ ഹിന്ദി വിദ്യാലയങ്ങളിൽ നടത്തുന്ന ഹിന്ദി ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ ബിരുദം. പരിശീലന കേന്ദ്രങ്ങൾ തിരുവനന്തപുരം, മാവേലിക്കര, രാമപുരം (ആലപ്പുഴ), എറണാകുളം, കോഴിക്കോട്, ബേക്കൽ, നീലേശ്വരം. കൂടുതൽ വിവരങ്ങൾക്ക് വിലാസം: ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ, കൊച്ചി 682016. ഫോൺ: 0484-2375115, 9400494521
ഷോർട്ട് മൂവി ഫെസ്റ്റിവലിന്
എൻട്രികൾ ക്ഷണിച്ചു
കൊച്ചി: യു.എ.ഇയിൽ നടക്കുന്ന പ്രഥമ ഇനിം ഇന്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. 2024ൽ നിർമ്മിച്ച ഒമ്പതു മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് മൂവികൾ മാർച്ച് 10നകം ലഭിക്കണം. മികച്ച മൂവിക്ക് ലക്ഷം രൂപയാണ് സമ്മാനം. വിവരങ്ങൾക്ക്: 9645707008, www. inimfest.com. സംവിധായകൻ മെക്കാർട്ടിൻ അദ്ധ്യക്ഷനായ ജൂറിയിൽ സംവിധായകൻ എം.പത്മകുമാർ, സോഹൻ സീനുലാൽ, സുഗീത്, ഡിസൈനർ കോളിൻസ് ലിയോഫിൽ ബോണി എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |