SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

കുന്ദമംഗലം മാലിന്യ മുക്ത പഞ്ചായത്ത്

kunnamangalamnews
കുന്ദമംഗലം പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം പി ടി എ റഹീം എംഎൽഎ നിർവ്വഹിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പി .ടി .എ റഹീം എം.എൽ.എ പ്രഖ്യാപനം നടത്തി . പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ഷിയോ ലാൽ, ബാബു നെല്ലൂളി, യു.സി പ്രീതി, എം .എം സുധീഷ് കുമാർ, രമേശൻ, ടി.ചക്രായുധൻ, എം.ബാബുമോൻ, എൻ വിനോദ്, അക്ബർഷ , കെ .കെ. സി നൗഷാദ്, നജീബ് പാലക്കൽ എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ഷബ്ന റഷീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL