കുന്ദമംഗലം: 'പൊരുതുക ലഹരിക്കെതിരെ , ഒന്നിക്കുക നാടിനു വേണ്ടി ' എന്ന മുദ്രാവാക്യമുയർത്തി സി.പി.എം കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മനുഷ്യചങ്ങല തീർത്തു. സ്ത്രീകൾ, കുട്ടികൾ, അദ്ധ്യാപകർ, വ്യാപാരികൾ, കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. കുന്ദമംഗലത്ത്ദേശീയപാതയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. നാടിനെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ പ്രതിരോധിക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ജനകീയ മനുഷ്യചങ്ങലയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് അദ്ധ്യക്ഷത വഹിച്ചു. പി .ടി .എ റഹീം എം.എൽ.എ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഷൈപു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
