SignIn
Kerala Kaumudi Online
Thursday, 21 May 2026 10.10 AM IST

ഓള്‍റൗണ്ട് മികവില്‍ വില്‍ ജാക്‌സ്; ഹൈദരാബാദിനെതിരെ മുംബയ്ക്ക് അനായാസ ജയം

ipl-2025

മുംബയ്: ഐപിഎല്‍ 18ാം സീസണില്‍ തുടര്‍ച്ചയായി രണ്ടാം ജയവുമായ മുന്‍ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റുകള്‍ക്കാണ് മുംബയ് തകര്‍ത്തത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയുടെ സംഘം 18.1 ഓവറില്‍ ഹൈദരാബാദിന്റെ സ്‌കോര്‍ മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഹോം ടീമിന്റെ സമഗ്ര ആധിപത്യമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ കാണാനായത്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് മുംബയ്ക്ക് ആറ് പോയിന്റായി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 26(16), റയാന്‍ റിക്കിള്‍ടണ്‍ 31(23) സഖ്യം മുംബയ്ക്ക് നല്‍കിയത്. മൂന്ന് സിക്‌സറുകളടിച്ച് സീസണിലാദ്യമായി ഫോമിന്റെ മിന്നലാട്ടം കാണിച്ചെങ്കിലും കമ്മിന്‍സിന്റെ പന്തില്‍ ഹോഡിന് ക്യാച്ച് നല്‍കി രോഹിത് ആണ് ആദ്യം മടങ്ങിയത്. ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും മികവ് കാട്ടിയ ഇംഗ്ലീഷ് താരം വില്‍ ജാക്‌സ് 36(26) റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26(15), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 21(9), നമന്‍ ധീര്‍ പൂജ്യം എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

തിലക് വര്‍മ്മ 21(17), മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട ശേഷം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. അഭിഷേക് ശര്‍മ്മയെ 40(28) പുറത്താക്കി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മുന്‍ മുംബയ് താരം ഇഷാന്‍ കിഷന്‍ 2(3), ട്രാവിസ് ഹെഡ് 28(29) എന്നിവര്‍ സ്പിന്നര്‍ വില്‍ ജാക്സിന് വിക്കറ്റ് നല്‍കി മടങ്ങി.

നിതീഷ് കുമാര്‍ റെഡ്ഡി 19(21) ഹെയ്ന്‍ റിച്ച് ക്ലാസന്‍ 37(28) അനികേത് വര്‍മ 18*(8) പാറ്റ് കമ്മിന്‍സ് 8*(4) എന്നിവര്‍ അവസാന ഓവറുകളില്‍ ടീം സ്‌കോര്‍ 160 കടത്തുകയും പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയും ചെയ്തു. മുംബയ് ഇന്ത്യന്‍സിന് വേണ്ടി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360