SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

മിഠായിത്തെരുവിന് മധുരം കുറയുന്നു കുന്നുകൂടി പരിഭവങ്ങൾ

sm
മിഠായിത്തെരുവിൽ ഉ​ണ്ട​വി​ള​ക്കു​ക​ൾ​ക്ക് പകരം സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ

കണ്ണടച്ച് തെരുവ് വിളക്കുകൾ

കോഴിക്കോട് : സാഹിത്യനഗരത്തിന്റെ മുഖമായ മിഠായിത്തെരുവ് ഇപ്പോൾ ഇരുട്ടിലാണ്. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം കണ്ണടച്ചാൽ പിന്നെ മിഠായിത്തെരുവ് ഭയപ്പെടുത്തും. സമീപത്തെ എൽ.ഐ.സി ബസ് സ്റ്റോപ്പിലും സ്ഥിതി സമാനം. 2017ൽ മിഠായിത്തെരുവ് നവീകരിച്ചപ്പോൾ തെരുവിന്റെ രണ്ടറ്റത്തും മേലാപ്പിൽ സ്ഥാപിച്ച ഉണ്ടവിളക്കുകൾ പരിചരണമില്ലാതെ നശിച്ചു. വഴിയെ അങ്ങായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളും കണ്ണുചിമ്മി. പിന്നീട് കോർപ്പറേഷൻ ഉണ്ടവിളക്കുകളെല്ലാം മാറ്റി എൽ.ഇ.ഡി. ഫ്ലഡ് ലൈറ്റുകളും, 12 ലോ മാസ്റ്റ് ലെെറ്റുകളും സ്ഥാപിച്ചു. പരിചരണം കുറഞ്ഞതിനാൽ അവയിൽ പലതും ഇപ്പോൾ കത്തുന്നില്ല. വലിയങ്ങാടിയിലേതുപോലെ ഇവിടെ മേൽക്കൂരയില്ലാത്തതിനാൽ മഴക്കാലത്ത് വെെദ്യുതി വിളക്കുകൾ പെട്ടെന്ന് കേടാവുകയാണ്.

ഓവുചാൽ ക്ലീനിംഗ്

വലിയ വെല്ലുവിളി

മിഠായിത്തെരുവ് നവീകരണ സമയത്ത് ഓവുചാലുകൾ തുറന്ന് വൃത്തിയാക്കാൻ സാധിക്കാത്ത വിധം ടെെലുകളിട്ട് മൂടിയിരുന്നു. ഇതോടെ ഓവുചാൽ വൃത്തിയാക്കൽ കീറാമുട്ടിയായി. കുറച്ച് ദിവസം മുമ്പ് ഓവുചാലിൽ മാലിന്യമടിഞ്ഞ് ഒഴുക്ക് നിലച്ചപ്പോൾ ടെെലുകൾ ഇളക്കി മാറ്റിയാണ് തടസം നീക്കിയത്. ഇളക്കിയ ലൈലുകൾ പുന സ്ഥാപിച്ചതുമില്ല. ഓവുചാലിന്റെ അശാസ്ത്രീയത കാരണം ശക്തമായി മഴപെയ്താൽ വെള്ളം കെട്ടിനിൽക്കും.

കുടിവെള്ളം മുട്ടിയാൽ പെട്ടുപോകും

തീപിടിത്തം ഒഴിവാക്കുന്നതിനാണ് തെരുവ് നവീകരിച്ച സമയത്ത് വൈദ്യുതി, കുടിവെള്ളം തുടങ്ങിയ ലൈനുകളെല്ലാം മണ്ണിനടിയിലൂടെയാക്കിയത്. കുടിവെള്ള പ്രശ്നമുണ്ടാകുമ്പോൾ കൃത്യമായി പരിഹരിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

വഴിമുടക്കും തെരുവ് കച്ചവടം

തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പി.എം താജ് റോഡിൽ 100 പേർക്ക് കച്ചവടം നടത്താനാണ് കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ ഇത്രയും കച്ചവടക്കാർ എത്തിയാൽ കാൽനടയാത്ര കഷ്ടത്തിലാവും. പ്രഖ്യാപിച്ച പാർക്കിംഗ് പ്ലാസയുടെ പണിയും എങ്ങുമെത്തിയിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയാലും താത്ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാവുന്നത്.്

''കോടികൾ ചെലവാക്കിയാണ് മിഠായിത്തെരുവ് നവീകരിച്ചത്. പക്ഷേ, ഇവിടുത്തെ വെെദ്യുതി സംവിധാനങ്ങൾ ഉൾപ്പെടെ ഒന്നും വേണ്ട രീതിയിൽ പരിപാലിച്ചില്ല. തെരുവിലെ പ്രശ്നങ്ങളുടെ പ്രധാന കാരണവും ഇതാണ്. എന്ത് പദ്ധതിയാണെങ്കിലും കൃത്യമായ പരിപാലനം ആവശ്യമാണ്.

- എ.വി.എം. കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL