SignIn
Kerala Kaumudi Online
Monday, 11 May 2026 11.22 PM IST

യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
f

ഗ്രാമങ്ങളിൽ താമസിച്ച് വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാനും പ്രോജക്ടുകൾ നടപ്പാക്കാനും സഹായകരമാകുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് 30വരെ അപേക്ഷിക്കാം. 13മാസം നീളുന്ന ഫെലോഷിപ് പ്രോഗ്രാമാണിത്. ഗ്രാമജീവിതവുമായി അപേക്ഷകൻ തിരഞ്ഞെടുക്കുന്ന മേഖലയിൽ പഠനവും ഗവേഷണവുമാണ് ഫെലോയുടെ ചുമതല.

ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രായം 21- 32. രാജ്യത്തെവിടേയും താമസിച്ച് ഗവേഷണം നടത്തി ഫെലോഷിപ് പൂർത്തിയാക്കാൻ തയ്യാറായവർ അപേക്ഷിച്ചാൽമതി.

മേഖലകൾ

ഗ്രാമവികസനവുമായി ബന്ധപ്പെട്ട 12മേഖലകളിലാണ് പ്രോജക്ടുകൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസം,പരിസ്ഥിതി,വനിതാ ശാക്തീകരണം, ഊർജം,ഗ്രാമീണോപജീവനം,ഭക്ഷ്യസുരക്ഷ,ആരോഗ്യം,ടെക്നോളജി,ജലം,സംരംഭകത്വം,സെൽഫ് ഗവേണൻസ്,പരമ്പരാഗത കരകൗശലം എന്നിവയിലായിരിക്കും പ്രോജക്ടുകൾ.

ഫെലോഷിപ്

പ്രതിമാസം 16000 രൂപ ജീവിതച്ചെലവിനും 2000രൂപ യാത്രാച്ചെലവിനും 1000രൂപ പ്രൊജക്ടിന്റെ ചെലവിലേക്കായും ലഭിക്കും. ഫെലോഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീഅഡ്ജസ്റ്റ്മെന്റ് അലവൻസായി 90000രൂപ ലഭിക്കും. യാത്രാച്ചെലവുകളും ഹെൽത്ത് ആക്സിഡന്റ് ഇൻഷ്വറൻസും ലഭിക്കും.

എസ്.ബി.ഐയുടെ നേതൃത്വത്തിൽ 13എൻ.ജി.ഒകളുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പാക്കുന്നത്. യു.ആർ.എം.യു.എൽ, THE ANT, ACCORD, AKRSP (1), BAIF ഡെവലപ്മെന്റ് റിസർച്ച് ഫൗണ്ടേഷൻ,ആക്ഷൻ ഫോർ സോഷ്യൽ അഡ്വാൻസ്മെന്റ്,ബെയർഫൂട്ട് കോളേജ്,ചിരാഗ്, ധാൻ ഫൗണ്ടേഷൻ,ഗ്രാം വികാസ്,സമജ് പ്രഗതി സഹയോഗ്,സേവ ഭാരത്,സേവ മന്ദിർ എന്നീ എൻ.ജി.ഒകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്.

രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായ ഓൺലൈൻ അസസ്മെന്റിൽ പഠിക്കുന്ന സ്ഥാപനത്തിലെ അദ്ധ്യാപകൻ നൽകുന്ന അക്കാഡമിക് റെക്കമൻഡേഷൻ ഹാജരാക്കണം. ജോലി ചെയ്യുന്നവരെങ്കിൽ, സ്ഥാപന മേധാവി അല്ലെങ്കിൽ മുൻ എസ്.ബി.ഐ യൂത്ത്ഫെലോ നൽകുന്ന പ്രൊഫഷണൽ റെക്കമെൻഡേഷനാണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ അഭിമുഖം, അക്കാഡമിക് മികവ്, പ്രവൃത്തി പരിചയം, വിഷയത്തിലുള്ള അറിവ് പരിശോധന എന്നിവ നടക്കും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA