പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 14നും അഞ്ചാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 15നും മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ 18നും ഒന്നാം സെമസ്റ്റർ യു.ജി. പരീക്ഷകളും ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകളും ഒക്‌ടോബർ 23നും നടക്കും. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് നവംബർ നാലു മുതൽ 16 വരെ നടക്കും.
അപേക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി.പരീക്ഷകൾക്ക് പിഴയില്ലാതെ 26 മുതൽ 30 വരെയും 500 രൂപ പിഴയോടെ ഒക്‌ടോബർ ഒന്നുമുതൽ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ നാലുവരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എം.എച്ച് (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ കോളേജ് മുഖേന ഇപേയ്‌മെന്റ് നടത്തണം.
മൂന്നാം സെമസ്റ്റർ എം.എ / എം. എസ്‌സി / എം.കോം/ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്.) 2012 അഡ്മിഷൻ മേഴ്‌സി ചാൻസുകാർ 7000 രൂപയും 2013 അഡ്മിഷൻകാർ 5000 രൂപയും പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ സ്‌പെഷ്യൽ ഫീസടയ്ക്കണം.
മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി / എം.കോം/ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. 2017 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികളുടെ ഫീസും അപേക്ഷയും ബന്ധപ്പെട്ട കോളേജിൽ സ്വീകരിക്കണമെന്നും ഓൺലൈൻ പോർട്ടൽ മുഖേന ഫീസും അപേക്ഷയും സർവകലാശാലയിൽ സമർപ്പിക്കണമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.
വൈവാവോസി
നാലാം സെമസ്റ്റർ എം.എഡ് ദ്വിവത്സരം (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ വൈവാവോസി 23 മുതൽ 26 വരെ മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റും തീസിസിന്റെ രണ്ടുപകർപ്പുമായി ഹാജരാകണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ആനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.ടി.ടി.എം. (2017 അഡ്മിഷൻ റഗുലർ), എം.ടി.ടി.എം./എം.ടി.എ. (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി), പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |