SignIn
Kerala Kaumudi Online
Saturday, 20 June 2026 12.28 PM IST

ഇന്ത്യയുടെ കണ്ണിലൂടെ സ്വാതന്ത്ര്യസമര ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ

amitsha-

വാരാണസി: ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ യഥാർത്ഥ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചരിത്രം മാറ്റിഎഴുതാൻ ചരിത്രകാരൻമാർ തയ്യാറാകണമെന്നും ഷാ ആഹ്വാനം ചെയ്തു.

സവർക്കർക്ക് വേണ്ടിയല്ല, 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതു കൊണ്ടുകൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് അമിത് ഷായുടെ വാദം. ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിർമ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടിൽ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഇന്ത്യയുടെ കാഴ്ചപ്പാടിലൂടെ ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാ വ്യക്തമാക്കി.


ബ്രിട്ടിഷുകാരടക്കം ആരെയും അപമാനിക്കുന്നതരത്തിലുള്ള ചരിത്രം എഴുതണമെന്നല്ല, മറിച്ച് ഇന്ത്യക്കാരുടെ കാഴ്ചപ്പാട് കൂടി ഇന്ത്യാചരിത്രത്തിൽ ആവശ്യമാണെന്നാണ് പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തിൽ വലിയ സംഭാവന നൽകിയവരുടെ കാര്യം പലപ്പോഴും വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AMITSHA, INDIAN FREEDOME MOVEMENT, INDIAN HISTORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360