SignIn
Kerala Kaumudi Online
Saturday, 20 June 2026 3.31 AM IST

വിജയ് സർക്കാരിന്റെ വിശ്വാസവോട്ട് : ഹർജി തള്ളി

d

ന്യൂഡൽഹി: തമിഴ്നാട്ടിൽ സി. ജോസഫ് വിജയ് സർക്കാർ വിശ്വാസവോട്ട് നേടിയത് കുതിരക്കച്ചവടത്തിലൂടെയാണെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മധുര സ്വദേശി കെ.കെ. രമേഷാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യക്തതയില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരണത്തിന് 118 എം.എൽ.എമാരുടെ പിന്തുണയാണ് ആവശ്യമുണ്ടായിരുന്നത്. ടി.വി.കെയ്‌ക്കുള്ളത് 108 സീറ്റ്. മേയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണ വിജയ് സർക്കാരിന് കിട്ടിയെന്ന് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360