SignIn
Kerala Kaumudi Online
Saturday, 20 June 2026 3.30 AM IST

പ്രധാനമന്ത്രി ഇന്നും നാളെയും ബംഗാളിൽ

e

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് പശ്ചിമ ബംഗാളിലെത്തും. ഇന്ന് വൈകിട്ട് ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടക്കുന്ന പശ്ചിമബംഗാൾ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ ഒന്നിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. നാളെ രാവിലെ 6:30 ന് കൊൽക്കത്തയിൽ നടക്കുന്ന 12-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

യോഗ പരിപാടിക്ക് ശേഷം രാവിലെ 9:15 ന് കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐ.എൻ.എസ് ദുനഗിരി, ഐ.എൻ.എസ് സൻഷോധക്, ഐ.എൻ.എസ് അഗ്രേ എന്നിവ കമ്മീഷൻ ചെയ്യും. പരിപാടിയിൽ, പ്രധാനമന്ത്രി റെയിൽവേ, കൃഷി, ഗ്രാമവികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360