SignIn
Kerala Kaumudi Online
Saturday, 12 September 2026 7.05 PM IST

ആംബുലൻസിനെ പോലും വെറുതെ വിടില്ല: പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിലും കാറിലും, ഡൽഹി കലാപത്തിൽ മരണം 11 ആയി

ambulance

ന്യൂ​ഡൽഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡൽ​ഹി​യി​ൽ നടക്കുന്ന സം​ഘ​ർ​ഷ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ല​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലുമെന്ന് വിവരം. അക്രമം അഴിച്ചുവിടുന്നവർ ആം​ബു​ല​ൻസു​കൾ ത​ട​യു​ന്നത് കാരണമാണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്ന് പൊലീ​സ് പറയുന്നു. അക്രമങ്ങളിൽ വെടിയേറ്റവരെ പോലും ആശുപത്രികളിലെത്തിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാ​വി​ലെ 11ന് ​വെ​ടി​യേ​റ്റ 14 വ​യ​സു​കാ​ര​നെ വൈ​കി​ട്ട് നാല് മണി ആയിട്ടുപോലും ആശുപത്രിയിലേക്കെത്തിക്കാൻ സാധിച്ചിരുന്നില്ല . ഒടുക്കം മാദ്ധ്യ​മ പ്ര​വ​ർ​ത്ത​കർ നടത്തിയ ഇടപെടലിനെ തുടർന്ന് പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.അക്രമസംഭവങ്ങളിൽ ഇതുവരെ 11 പേർ മരണപ്പെട്ടതായാണ് വിവരം. 180 പരിക്കുമേറ്റിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരുംഎതിർക്കുന്നവരും ത​മ്മി​ൽ ക​ല്ലേ​റു​ണ്ടാ​യ സ്ഥ​ല​ത്തു​വ​ച്ച് വ​ല​തു​കൈക്ക് പ​രി​ക്കേ​റ്റ പൊ​ലീ​സ് കോ​ൺ​സ്റ്റ​ബിൾ ആയ അ​മി​ത് കു​മാ​റി​നെ ബൈക്കിൽ ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നു. ഖു​റേ​ജി ഖാ​സ് പ്ര​ദേ​ശ​ത്ത് വച്ച് പ​രി​ക്കേ​റ്റ കൈ​ഫ്നെ ​വാ​നി​ൽ ക​യ​റ്റി​യാ​ണ് പൊലീസുകാർ ആ​ശു​പ​ത്രി​യി​ലേക്ക് എത്തിച്ചത്.

ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ കൈ​ഫ് തന്റെ ഓട്ടോ നിർത്തിയിടാനായി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മു​പ്പ​തോ​ളം പേ​ർ ചേർന്നാണ് ഇദ്ദേഹത്തിനെതിരെ കല്ലെറിഞ്ഞത്. ഇരു വിഭാഗങ്ങളും ത​മ്മി​ലു​ണ്ടാ​യ ക​ല്ലേ​റാ​ണ് വ​ട​ക്കു കി​ഴ​ക്ക​ൻ ഡൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ലും മൗ​ജ്പൂ​രി​ലും സം​ഘ​ർഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇവർ ത​മ്മിൽ പ​ല​യി​ട​ത്തും ക​ല്ലേ​റു​ണ്ടാ​വു​ക​യും വീ​ടു​ക​ളും ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AMBULANCE SERVICE, NEW DELHI, VIOLENCE IN NEW DELHI, CAA, CITIZENSHIP ACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360