SignIn
Kerala Kaumudi Online
Saturday, 12 September 2026 1.28 AM IST

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

photo

തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ എണ്ണത്തിലെ വർദ്ധന ആശങ്കാജനകമാണെന്നും രോഗബാധിതരുടെ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രിവന്റീവ് ഓങ്കോളജി' (നിപ്പോ) പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എച്ച്.കുര്യന്റെ സ്മരണാർത്ഥം പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരദേശമേഖലകളിൽ നടപ്പാക്കുന്ന 'സ്‌നേഹതീരം' ഉൾപ്പെടെ അഞ്ച് പുതിയ ക്യാൻസർ പ്രതിരോധ പദ്ധതികൾക്കും തുടക്കംകുറിച്ചു.

ആരോഗ്യമന്ത്രി കെ.മുരളീധരൻ അദ്ധ്യക്ഷനായി. മന്ത്രി സി.പി. ജോൺ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ, ചാണ്ടി ഉമ്മൻ എം.എൽ.എ, അഡ്വ. അമ്പിളി ജേക്കബ് എന്നിവർ സംസാരിച്ചു.

'റീറൈറ്റ് ദി ക്യാൻസർ സ്റ്റോറി' പദ്ധതി കല്യാൺ ഗ്രൂപ്പ് സ്ഥാപകൻ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. സ്വസ്തി ഫൗണ്ടേഷൻ ആശുപത്രി നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാമെന്ന് ശിവജി ഗ്രൂപ്പ് ചെയർമാൻ ശിവജി ജഗന്നാഥൻ പ്രഖ്യാപിച്ചു.
ഡോ. ജിജി തോംസൺ, എസ്.എൻ. രഘുചന്ദ്രൻ നായർ, എബി ജോർജ്, ഫാത്തിമ മിസാജ്, ഡോ. കെ.ചന്ദ്രമോഹൻ, ഡോ. ആർ.സി. ശ്രീകുമാർ, മർക്കോസ് എബ്രഹാം, തോമസ് ഫിലിപ്പ്, ഫ്ലമി എബ്രഹാം, ഡോ. എ.പി.പ്രേംലാൽ, ഡോ. മഞ്ജുതമ്പി, വിവേക് രാമദേവൻ, ഫാ. അലക്‌സാണ്ടർ കൂടാരത്തിൽ, ഡോ. സന്ധ്യ, ഡോ. കെ. മനോജൻ, ഡോ. ഷീജ മനോജ്, ഡോ. അനുപമ ശ്രീകുമാർ, രാജീവ് മണ്ണാലി, ഡോ. എ. മുസമ്മിൽ, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജി.വി. ഹരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONCOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360