
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി ഇന്ന് തുടങ്ങാനിരിക്കെ നേതാക്കൾക്കൊപ്പം രണ്ട് വാഹനങ്ങളും വാർത്തകളിൽ ഇടം നേടുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ഓറസ് സെനറ്റ് ലിമോസും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് സഞ്ചരിക്കുന്ന ഹോങ്‌കി എൻ 701 ലിമോസും. ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പുട്ടിനും ഓറസിലാണ് സഞ്ചരിച്ചത്.
ഈ കാർ അടുത്തകാലത്ത് ഡൽഹിയിൽ വന്നിട്ടുള്ളതിനാൽ ഏഴു വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റിന്റെ വാഹനമാകും ശ്രദ്ധ നേടുക. ചൈനയിലെ ഉന്നത നേതാക്കൾ ഉപയോഗിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള എഫ്.എ.ഡബ്ളു കമ്പനിയുടെ ഹോങ്‌കി ബ്രാൻഡ് കാറുകളാണ്. മന്ദാരിൻ ഭാഷയിൽ ഹോങ്‌കി എന്നാൽ ചെങ്കൊടി എന്നർത്ഥം.
5.5 മീറ്റർ നീളവും 3.1 ടൺ ഭാരവുമുള്ള കാറിന്റെ ബാലിസ്റ്റിക് ആർമർ പ്ലേറ്റിംഗ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, റൺ-ഫ്ലാറ്റ് ആർമർഡ് ടയറുകൾ എന്നിവർ ബോംബ് ആക്രമണവും രാസ ആക്രമണവും ചെറുക്കും. 2019ൽ ഷി തമിഴ്നാട്ടിലെ മാമല്ലപുരത്ത് എത്തിയപ്പോൾ വിന്റേജ്-സ്റ്റൈൽ ഹോങ്‌കി എൽ 5 കാറിലാണ് യാത്ര ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |