SignIn
Kerala Kaumudi Online
Saturday, 15 August 2020 10.44 PM IST

കേരള പരീക്ഷകൾ ജൂണിലേക്ക് നീട്ടിയേക്കും

തിരുവനന്തപുരം: കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കൂടുതൽ സബ്സെന്ററുകൾ ക്രമീകരിക്കാനുള്ളതിനാൽ കേരള സർവകലാശാലാ പരീക്ഷകൾ ജൂൺ ആദ്യവാരത്തിലേക്ക് മാറ്റിയേക്കും. പൊതുഗതാഗതം ആരംഭിക്കുകയാണെങ്കിൽ 26മുതൽ പരീക്ഷ നടത്താനായിരുന്നു ആലോചന. പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രോ വൈസ്ചാൻസലർ ഡോ.പി.പി. അജയകുമാ‌ർ പറഞ്ഞു.

കേരളയിൽ അവസാന സെമസ്​റ്ററിലെ ഒരു പരീക്ഷയും നടത്തിയിട്ടില്ല. 21ന് അവസാന സെമസ്​റ്റർ പരീക്ഷകൾ തുടങ്ങാനുള്ള തീരുമാനം നേരത്തേ മാറ്റിയിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സബ്‌സെന്ററുകൾ അനുവദിച്ചിരുന്നു. ഇവ അപര്യാപ്തമാണെന്ന് പരാതി ഉയർന്നതോടെയാണ് കൂടുതൽ സെന്ററുകൾ ക്രമീകരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EXAMS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.