SignIn
Kerala Kaumudi Online
Sunday, 27 September 2026 3.31 AM IST

5 ഡിവൈ.എസ്.പിമാരെ എസ്.പിയാക്കി, 54 ഡിവൈ.എസ്.പിമാരെ മാറ്റി

police

തിരുവനന്തപുരം: അഞ്ച് ഡിവൈ.എസ്.പിമാരെ എസ്.പിമാരാക്കിയും ആറ് എസ്.പിമാരെയും 54ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. 26 സി.ഐമാരെ ഡിവൈ.എസ്.പിമാരാക്കി.

അഞ്ച് മുതിർന്ന ഡിവൈ.എസ്.പിമാരെയാണ് എസ്.പിമാരാക്കിയത്. എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ച കെ.സലിമിനെ എസ്.എസ്.ബി തൃശൂർ റേഞ്ചിലും ടി.കെ.സുബ്രഹ്മണ്യനെ എസ്.എസ്.ബി സെക്യൂരിറ്റിയിലും എം.ജെ സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും കെ.കെ മൊയ്തീൻകുട്ടിയെ കാസർകോട് ക്രൈംബ്രാഞ്ചിലും എം.സി ദേവസ്യയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലും നിയമിച്ചു. എസ്.പിമാരായ ബി.കൃഷ്‌ണകുമാറിനെ ട്രാഫിക് സൗത്ത് സോണിലും കെ.എൽ ജോൺകുട്ടിയെ പി.ടി.സി പ്രിൻസിപ്പലായും ഷാജി സുഗുണനെ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിലും വി.എസ് അജിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ബാസ്റ്റിൻ സാബുവിനെ ക്രൈം റെക്കാർഡ്സ് ബ്യൂറോയിലും എ.എസ് രാജുവിനെ പാലക്കാട് ക്രൈംബ്രാഞ്ചിലും മാറ്റി നിയമിച്ചു.

ഡിവൈ.എസ്.പിമാരായ ജി.സാബുവിനെ മലപ്പുറം അഡി.എസ്.പിയായും സേവ്യർ സെബാസ്റ്റ്യനെ കാസർകോട് അഡി.എസ്.പിയായും കുബേരൻ നമ്പൂതിരിയെ തൃശൂ‌ർ അഡ്‌മിനിസ്ട്രേഷൻ അഡി.എസ്.പിയായും കെ.പി അബ്ദുൾ റസാഖിനെ കോഴിക്കോട് അഡ്‌മിൻ അഡി.എസ്.പിയായും എം.പ്രദീപ്കുമാറിനെ കോഴിക്കോട് റൂറൽ അഡി.എസ്.പിയായും എസ്.മധുസൂദനനെ കൊല്ലം റൂറൽ അഡി.എസ്.പിയായും എസ്.സുരേഷിനെ ഇടുക്കി അഡി. എസ്.പിയായും ഇ.എസ് ബിജിമോനെ തിരുവനന്തപുരം റൂറലിൽ അഡി.എസ്.പിയായും നിയമിച്ചു. കാസർകോട് അഡി.എസ്.പി പി.ബി. പ്രശോഭിനെ പാലക്കാട്ടേക്കും എൻ.രാജനെ ഇടുക്കിയിൽ നിന്ന് ആലപ്പുഴയിലേക്കും എ.യു സുനിൽകുമാറിനെ ആലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിലേക്കും ഇ.എൻ.സുരേഷിനെ തിരുവനന്തപുരം റൂറലിൽ നിന്ന് എറണാകുളം റൂറലിലേക്കും മാറ്റി നിയമിച്ചു.

സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്.പിമാരായ എസ്.വൈ സുരേഷിനെ ആറ്റിങ്ങലിലും ഷൈനു തോമസിനെ ചാത്തന്നൂരിലും വിനോദ്കുമാറിനെ തിരുവനന്തപുരം എസ്.എസ്.ബിയിലും നിയമിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പിയായി ജെ.ഉമേഷ് കുമാറിനെയും എം.എ നാസറിനെ കൊട്ടാരക്കരയിലും എൻ.വി അരുൺരാജിനെ തിരുവനന്തപുരം സൗത്ത് ട്രാഫിക്കിലും എം.കെ സുൽഫിക്കറിനെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിലും എസ്.എം. സാഹിറിനെ തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA