SignIn
Kerala Kaumudi Online
Friday, 17 July 2026 6.29 AM IST

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,​ മഞ്ചേരി മെഡി. കോളേജിൽ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid-death-malayali

തിരുവനന്തപുരം: ജൂൺ. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന് കൊവിഡാണെന്ന് സ്ഥിരീകരിച്ചു.. അരസാകരന്റെ സ്രവ പരിശോധന കൊവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.. ഇന്ന് സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നു 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 സി.ഐ.എസ്..എഫ്കാര്‍ക്കും രോഗം ബാധിച്ചു.

തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പഴ 5, എറണാകുളം 5, ഇടുക്കി 5, കാസര്‍കോട് 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ 8, കോട്ടയം 8, എറണാകുളം 4, തൃശൂര്‍ 5, പാലക്കാട് 3, കോഴിക്കോട് 8, മലപ്പുറം 7, കണ്ണൂര്‍ 13 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേര്‍ ചികിത്സയില്‍. 80,617 പേര്‍ നിരീക്ഷണത്തിലാണ്; 2662 പേര്‍ ആശുപത്രികളിലുണ്ട്. തിങ്കളാഴ്ച മാത്രം 282 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA