കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി. പുത്തൂർ, ചെറുപൊയ്കയിൽ പാലവിളയിൽ ജോൺസണിന്റെ മകൾ ലിജി ജോൺസണാണ് (18) മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിലായിരുന്നു കുട്ടിയെന്ന് വീട്ടുകാർ പറഞ്ഞതായി ശാസ്താംകോട്ട പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് നാല് കിലോമീറ്ററോളം ദൂരം നടന്നുവന്നശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു. കണ്ടുനിന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ശാസ്താംകോട്ട അഗ്നിശമന സേനയും കൊല്ലത്തെ സ്‌കൂബാ ഡൈവിംഗ് ടീമും നടത്തിയ സംയുക്ത തെരച്ചിലിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റുമോർട്ടത്തിന് ശാസ്താംകോട്ട താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർ ജി. പ്രസന്നൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |