തിരുവനന്തപുരം: സഞ്ജീവനി ഹെർബൽസിന്റെ ആയുർമിക്‌സ് മഞ്ഞൾ സാനിട്ടൈസറും ഹാൻഡ് വാഷും വിപണിയിലെത്തി. മികച്ച ഗുണമേന്മയും ടി.എഫ്.എമ്മും ഉള്ളതും രാസവസ്‌തുക്കൾ ഇല്ലാത്തതുമായ ആയുർവേദ മിക്‌സ് കഷായ സോപ്പ്, മഞ്ഞൾ സോപ്പ് എന്നിവയുടെ നിർമ്മാതാക്കളാണ് സഞ്ജീവനി ഹെർബൽസ്.
മഞ്ഞൾ ചേർത്ത സാനിട്ടൈസറും ഹാൻഡ് വാഷും ആദ്യമായാണ് വിപണിയിൽ എത്തുന്നതെന്ന് സഞ്ജീവനി ഹെർബൽസ് വ്യക്തമാക്കി. വൈറസിനെ നശിപ്പിക്കുന്ന കൂട്ടുകൾക്കൊപ്പം മഞ്ഞളും ചേരുമ്പോൾ ഇരട്ടിഗുണം ലഭിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. 250 എം.എൽ ഹാൻഡ് വാഷിന് 80 രൂപയും സാനിട്ടൈസർ 100 എം.എല്ലിന് 50 രൂപയും 50 എം.എല്ലിന് 25 രൂപയുമാണ് വില. ഫോൺ : 0471 - 2362912.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |