ബാലരാമപുരം: സ്വയംവര ടെക്സ്റ്റയിൽസ് ഉടമ പെരുമ്പഴുതൂർ വടകോട് മാങ്കുളം സ്വദേശി കുട്ടൻ എന്ന വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയെ ബാലരാമപുരം പൊലീസ് അറസ്റ്ര് ചെയ്തു. വെങ്ങാനൂർ തൊഴിച്ചൽ അപ്പു ഹോട്ടലിന് പിറക് വശം പനനിന്നവിള വീട്ടിൽ ഖാൻ എന്ന സഫറുള്ള ഖാനാണ് (29)അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 15 ന് രാത്രി 9.45 ഓടെ കടയടച്ച് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങവെ, ശാന്തിപുരം ജംഗ്ഷനിൽ ബൈക്കിൽ പിൻതുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിഴിഞ്ഞം ടൗൺഷിപ്പ്കോളനി ഹൗസ് നമ്പർ 228 ൽ ആണ് പ്രതി നേരത്തെ താമസിച്ചിരുന്നത്. ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ പ്രതിയെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് സഫറുള്ളഖാൻ. 50000 രൂപ ക്വട്ടേഷൻ വാങ്ങിയ സംഘത്തിലെ രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |