SignIn
Kerala Kaumudi Online
Saturday, 03 October 2026 2.54 PM IST

എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ: പിണറായിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി

pinarayi

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലത്തെ വാർത്താസമ്മേളനത്തിലാണ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി വിമർശിച്ചത്. 'സെ​ക്ര​ട്ടേറിയറ്റിനു​ ​മു​ന്നി​ൽ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​വ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​കാ​ലു​ ​പി​ടി​ക്കു​ന്ന​തു​ ​ ക​ണ്ടു.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​കാ​ല് ​പി​ടി​ക്കാ​ൻ​ ​നി​ന്നു​ക്കൊ​ടു​ത്ത​യാ​ളാ​ണ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​കാ​ലി​ൽ​ ​വീ​ഴേ​ണ്ട​ത്.​മാ​പ്പു​ ​ന​ൽ​ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​മു​ട്ടി​ൽ​ ​ഇ​ഴ​യേ​ണ്ട​തും​ ​മ​​​റ്റാ​രു​മ​ല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

'റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​നി​യ​മ​നം​ ​കി​ട്ട​ണ​മെ​ന്നും​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​ലി​സ്റ്റ് ​പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ​നി​യ​മ​നം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ട​ക്കു​ന്ന​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​യ്ക്കാ​ൻ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ൾ​പ്പെ​ടെ​ ​രം​ഗ​ത്തു​വ​ന്ന​ത് ​ആ​ശ്ച​ര്യ​മാ​ണ്.​ ​പി.​എ​സ്.​സി​യെ​ ​നോ​ക്കു​കു​ത്തി​യാ​ക്കി​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​ ​എ​ന്നാ​ണ് ​പ്ര​ചാ​ര​ണം.​ ​സ​ത്യം​ ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​ക​ണ​ക്കു​ക​ളാ​ണ് ​ഇ​തി​നു​ള്ള​ ​മ​റു​പ​ടി.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 4012​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ​ ​പി.​എ​സ്.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ​മ​യ​ത്ത് 3113​ ​മാ​ത്രം.​ ​ഈ​ ​സ​ർ​ക്കാ​ർ​ 27,000​ ​സ്ഥി​രം​ ​ത​സ്തി​ക​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 44,000​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ചു.1,57,909​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ക​ൾ​ ​ന​ൽ​കി എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ചർച്ചയ്ക്കില്ലെന്ന് നിലപാട് സർക്കാർ വ്യക്തമാക്കിയതോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY AGAINST PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA