SignIn
Kerala Kaumudi Online
Friday, 19 June 2026 11.21 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.19 കോടി പിന്നിട്ടു ; മരണസംഖ്യ കുതിച്ചുയരുന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 24.77 ലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്. നിലവിൽ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ രണ്ട് കോടി എൺപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്.5.11 ലക്ഷം പേർ മരിച്ചു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.


രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേർ മരിച്ചു.


ബ്രസീലിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.2.46 ലക്ഷം പേർ മരിച്ചു.റഷ്യയിൽ 41 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലും 41 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേർ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360