SignIn
Kerala Kaumudi Online
Thursday, 22 April 2021 2.40 AM IST

അമിതാഭ് ബച്ചന് ശസ്ത്രക്രിയ: ആശങ്കയോടെ ആരാധകർ

bachan

മുംബയ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ശസത്രക്രിയയ്ക്ക് വിധേയനാക്കി.

പുതിയ ​ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്​.

'ആരോഗ്യസ്ഥിതി, ശസ്​ത്രക്രിയ... ഒന്നും എഴുതാൻ കഴിയില്ല.'- ബച്ചൻ കുറിച്ചു. ആരാധകർ ആരോഗ്യസ്ഥിതിയെക്കുറിച്ച്​ തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല.

സിനിമ ചിത്രീകരണ തിരക്കിലായിരുന്ന ബച്ചൻ, ശസ്​ത്രക്രിയക്ക്​ വിധേയനായതിന്റെ കാരണം പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ജൂലായിൽ ബച്ചന് കൊവിഡ് ബാധിക്കുകയും 22 ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്​തിരുന്നു.
പിന്നാലെ സിനിമാ ഷൂട്ടിംഗുകളിൽ വ്യാപൃതനായ ബച്ചൻ അജയ് ദേവ്ഗൺ, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം മെയ്‌ഡേയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹൈദരാബാദിലെ

ചിത്രീകരണത്തിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വർഷത്തിനുശേഷമാണ് ബച്ചനും അജയ് ദേവ്ഗണും ഒന്നിച്ചഭിനയിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AMITABH BACHCHAN SHARES AN UPDATE ON HIS HEALTH WRITES ABOUT UNDERGOING A SURGERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.