SignIn
Kerala Kaumudi Online
Monday, 15 June 2026 6.21 PM IST

'സംസ്ഥാന സർക്കാർ തീരുമാനിച്ചത് കൊണ്ടുമാത്രം വാക്സിൻ കിട്ടില്ല, സാധാരണഗതിയിൽ അത് ലഭ്യമാക്കേണ്ടത് കേന്ദ്രമാണ്'; പിണറായി വിജയൻ

modi-and-pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തികൊണ്ടിരിക്കുകയാണെന്ന് ആവർത്തിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സാധാരണഗതിയിൽ ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും എന്നാൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നയം അനുസരിച്ച് വാക്സിൻ വാങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതിനും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ തീരുമാനിച്ചതുകൊണ്ടുമാത്രം വാക്സിൻ കിട്ടുകയില്ലെന്നും വാക്സിൻ നിർമാതാക്കളായ കമ്പനികളിൽ നിന്നും നമുക്ക് ലഭ്യമാകണം. അതിനുള്ള ശ്രമമാണ് സംസ്ഥാനം നടത്തികൊണ്ടിരിക്കുന്നതെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് 18 വയസിന് മുകളിലുള്ള ആളുകൾക്ക് കൃത്യമായ ക്രമീകരണത്തിലൂടെ വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

വാക്സിൻ എത്രയും പെട്ടെന്ന് ലഭ്യമാകട്ടെ എന്നും പിണറായി വിജയൻ പറഞ്ഞു. 45 വയസിനു മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ നൽകണമെന്നും സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങാൻ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സംസ്ഥാനത്തിന് 73,38,860 ഡോസ് വാക്സിനാണ് ലഭിച്ചതെന്നും വാക്സിൻ പാഴാക്കിക്കളയാതെ സംസ്ഥാനം പരമാവധി അത് ഉപയോഗിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. ശേഷിക്കുന്നത് 3,15,515 ഡോസ് വാക്സിനാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 75,000 ഡോസ് കൊവാക്‌സിനും ഇന്ന് സംസ്ഥാനത്തെത്തുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

content highlights: pinarayi vijayan says kerala govt has taken every step to ensure vaccine availability.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI AND PINARAYI VIJAYAN, KERALA, PINARAYI VIJAYAN, INDIA, COVID VACCINE, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA