ബെർലിൻ:കൊവിഡ് രണ്ടാംതരംഗത്തിൽ വിഷമിക്കുന്ന ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് യൂറോപ്യൻയൂണിയൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പംനിൽക്കുമെന്ന് കൗൺസിൽ പ്രഖ്യാപിച്ചത്. വലിയൊരുപ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ സമയത്ത് ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇന്ത്യയും ഒരുമിച്ച് നിന്നാൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലും മറ്റ് ലോകരാജ്യങ്ങളിലും കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളിൽ യൂറോപ്യൻ യൂണിയൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മഹാമാരിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൊവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യ നൽകിയ സഹായങ്ങളെ നേതാക്കൾ പ്രശംസിച്ചു. ഇന്ത്യയുമുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച നടത്താനും യൂറോപ്യൻ യൂണിയൻ ധാരണയിലെത്തി. പ്രതിസന്ധി ഘട്ടത്തിൽ നൽകുന്ന പിന്തുണയിലും സഹായങ്ങൾക്കും ഇന്ത്യയും നന്ദി രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി യോഗത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |